പേസാക്രമണം, വെസ്റ്റിൻഡീസിന്റെ നടുവൊടിച്ച് സിറാജും ബുംറയും; ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്ത്
text_fieldsഅഹമ്മദാബാദ്: ഇന്ത്യൻ പേസർമാരുടെ ചൂടറിഞ്ഞ അഹമ്മദാബാദ് ടെസ്റ്റിന്റെ ആദ്യദിനം വിൻഡീസ് ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്തായി. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് വെസ്റ്റിൻഡിസ് ബാറ്റർമാർക്ക് കടുത്ത പ്രഹരം ഏൽപിച്ചത്. 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വിൻഡീസ് ടോപ് സ്കോറർ.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത സന്ദർശകരെ ഞെട്ടിച്ചാണ് ഇന്ത്യൻ പേസർമാർ തുടങ്ങിയത്. ജോൺ കാംപെൽ (8), ചന്ദ്രപോൾ (0), അലിക് അതനാസെ (12), ബ്രണ്ടൻ കിങ്(13), ക്യാപ്റ്റൻ റോസ്റ്റൻ ചേസ് (24), ഷായ് ഹോപ് (26), കാരി പിയേര (11), ജോമൽ വാരിക്കൻ (8), ജോഹൻ ലയിൻ (1) എന്നിവരാണ് പുറത്തായത്.
ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് രണ്ടും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

