ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു; സ്റ്റൈൽ ഐക്കണുകളായി ശുഭം ശർമയും നിഖിതാ പോർവാളും
text_fieldsതിരുവനന്തപുരം: ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025 വർണാഭമായ പരിപാടികളോടെ സമാപിച്ചു. പ്രമുഖ ഫാഷൻ കൊറിയോഗ്രാഫർ ഷാം ഖാൻ ആയിരുന്നു ഷോ ഡയറക്ടർ. സമാപന ചടങ്ങിൽ ഫാഷൻ രംഗത്തെ മികവിനുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
മെയിൽ സ്റ്റൈൽ ഐക്കണായി മിസ്റ്റർ ഇന്ത്യ സൂപ്പർനാഷണൽ 2025 ശുഭം ശർമയും ഫീമെയിൽ സ്റ്റൈൽ ഐക്കണായി ഫെമിനാ മിസ്സ് ഇന്ത്യ വേൾഡ് 2024 നിഖിതാ പോർവാളും തെരഞ്ഞെടുക്കപ്പെട്ടു.
'ഇൻഫ്ലുവൻഷ്യൽ പേഴ്സണാലിറ്റി ഓഫ് ദ ഇയർ' പുരസ്കാരം പ്രശസ്ത നടി അനുകൃതി വാസിനും, 'സ്പോട്ട്ലൈറ്റ് അവാർഡ്' പ്രമുഖ ചലച്ചിത്ര താരം സിജു വിൽസനും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

