നിലമ്പൂരിന് കുഞ്ഞാക്കയില്ലാത്ത മൂന്നാണ്ട്
text_fieldsനിലമ്പൂര്‍: നിലമ്പൂര്‍ തേക്കിന്റെ കാതലിന്റെ കരുത്തുള്ള നിലപാടുമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ആര്യാടന് മുഹമ്മദ് എന്ന കുഞ്ഞാക്കയുടെ ഓർമ ദിനത്തിന് മൂന്നാണ്ട്. ഏഴു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ആര്യാടന് നിലമ്പൂരുകാര്‍ക്ക് സ്നേഹം നിറഞ്ഞ കുഞ്ഞാക്കയാണ്. നാല് തവണ മന്ത്രിയും 34 വര്‍ഷം നിലമ്പൂരിന്റെ എം.എല്‍.എയുമായിരുന്ന ആര്യാടന് നിലമ്പൂരിലെ ഓരോരുത്തരെയും പേര് ചൊല്ലിവിളിക്കാവുന്ന പരിചയമുണ്ടായിരുന്നു.
1956ല്‍ ആര്യാടന് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ആര്യാടന് ഹൗസിന്റെ ഗെയിറ്റ് അടച്ചിട്ടില്ല. മുണ്ടേരിയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാന്‍ 38 കിലോമീറ്റര്‍ വനത്തിലൂടെയടക്കം ആര്യാടന് കാല്‍നടയായി സംഘടന പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ആര്യാടന് ഹൗസില്‍ പ്രശ്നങ്ങളുമായി നാട്ടുകാരെത്തുന്നുണ്ട്.
നിലമ്പൂരിന്റെ ഇന്നത്തെ വളര്‍ച്ചയിലും വികസനത്തിലും ആര്യാടന്റെ കൈയ്യൊപ്പുണ്ട്. ആര്യാടന് വിടവാങ്ങിയെങ്കിലും ആര്യാടന് ഹൗസില്‍ ഇന്നും പതിവുകള്‍ക്ക് മാറ്റമൊന്നുമില്ല. ആര്യാടൻ തുടക്കമിട്ട വികസന പദ്ധതികള്‍ പലതും പൂര്‍ത്തീകരിക്കാനുള്ള നിയോഗം ഇപ്പോള്‍ എം.എൽ.എയായ മകന് ആര്യാടന് ഷൗക്കത്തിന് ലഭിച്ചുവെന്നതാണ് ചരിത്ര നിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

