പട്ടാമ്പി ജ്വല്ലറി കവർച്ച: ചാലക്കുടി സ്വദേശി പിടിയിൽ
text_fieldsപട്ടാമ്പി: നഗരത്തിലെ ആരാധന ജ്വല്ലറിയിൽ നിന്ന് ആഭരണം കവർന്ന കേസിൽ ഒരാൾകൂടി പിടിയിലായി. ചാലക്കുടി എരിഞ്ഞിപ്ര സ്വദേശി മാളാക്കാരൻ വീട്ടിൽ ജോസാണ് (53) സുൽത്താൻബത്തേരിയിൽനിന്ന് പട്ടാമ്പി പൊലീസിന്റെ പിടിയിലായത്.
താടിയും മുടിയുമുണ്ടായിരുന്ന ജോസ് തിരിച്ചറിയാനാവാത്ത വിധം രൂപം മാറിയിരുന്നു. കേസിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിനു, ചങ്ങരംകുളം നന്നംമുക്ക് സ്വദേശി റഫീഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് പട്ടാമ്പി ടൗണിലെ ആരാധന ജ്വല്ലറി കുത്തിത്തുറന്ന് എട്ട് പവനോളം സ്വർണവും 50,000 രൂപയും കവർന്നത്.
ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ്കുമാർ, പട്ടാമ്പി ഇൻസ്‌പെക്ടർ എസ്. അൻഷാദ്, എസ്.ഐ ഉദയകുമാർ, എ.എസ്.ഐമാരായ റഷീദ്, ജയകുമാർ, സബ് ഡിവിഷൻ ക്രൈംസ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പി. അബ്‌ദുൽ റഷീദ്, ബിജു, മിജേഷ്, റിയാസ്, പി. സജിത്ത്, ഷൻഫീർ, കമൽ, സജിത്ത്, നൗഷാദ്ഖാൻ, സന്ദീപ്, മുരുകൻ, പ്രശാന്ത് എന്നിവ

