കിരീടം ചൂടി സെന്റ് റാഫേൽ കത്തീഡ്രൽ
text_fieldsപാലക്കാട്: ജില്ല സഹോദയ കലോത്സവത്തിൽ പാലക്കാട് സെന്റ് റാഫേൽ കത്തീഡ്രൽ സ്കൂൾ 815 പോയന്റോടെ കിരീടം ചൂടി. 759 പോയന്റുമായി പട്ടാമ്പി എം.ഇ.എസ് ഇന്റർ നാഷനൽ സ്കൂൾ രണ്ടാമതും 640 പോയന്റുമായി ലയൺസ് സ്കൂൾ പാലക്കാടും മുന്നേറി.
വ്യാഴാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി പാലക്കാട് ഭാരത്മാതാ പബ്ലിക് സ്കൂളിൽ നടന്ന ‘സിംഫണി 2025’ കലോത്സവത്തിനാണ് ശനിയാഴ്ച പരിസമാപ്തിയായത്. മാർഗംകളി മത്സരമാണ് അവസാന ദിനത്തെ അവസാനത്തെ ഐറ്റമായത്. മാർഗം കളിക്ക് മിക്ക സ്കൂളുകളിൽ നിന്നും പ്രാതിനിധ്യമുണ്ടായിരുന്നു.
സമാപന സമ്മേളനത്തിൽ ഗായകൻ ജി. വേണുഗോപാൽ മുഖ്യാതിഥിയായി. ജില്ല സഹോദയ കോംപ്ലക്സ് അധ്യക്ഷൻ ഷാജി കെ. തയ്യിൽ അധ്യക്ഷത വഹിച്ചു. ഭാരത്മാതാ സ്കൂൾ മാനേജർ ഫാ. ആന്റണി പുത്തനങ്ങാടി സംസാരിച്ചു. സിന്ധു നായർ സ്വാഗതവും എം. നിത്യ രാജേഷ് നന്ദിയും പറഞ്ഞു.
ആദ്യ 10 സ്ഥാനക്കാർ
- സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ,
- പാലക്കാട് -815
- എം.ഇ.എസ് ഇന്റർനാഷനൽ
- സ്കൂൾ പട്ടാമ്പി -759
- പാലക്കാട് ലയൺസ് സ്കൂൾ -640
- കാർമൽ സ്കൂൾ, ഷൊർണൂർ -626
- ഭാരതമാതാ സി.എം.ഐ
- പബ്ലിക് സ്കൂൾ -603
- ലക്ഷ്മീ നാരായണ വിദ്യാനികേതൻ -565
- മൗണ്ട് സീന പബ്ലിക് സ്കൂൾ, പത്തിരിപ്പാല -558
- ചിന്മയ വിദ്യാലയ തത്തമംഗലം -531
- ശബരി സെൻട്രൽ സ്കൂൾ, ചെർപ്പുളശ്ശേരി -531
- സെന്റ് ഡൊമിനിക് കോൺവെന്റ്
- ഇംഗ്ലീഷ് മീഡിയം സ്കൂൾ, ശ്രീകൃഷ്ണപുരം -529
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

