ലെക്സി റീഡ് 135 കിലോ കുറച്ചതിങ്ങനെ!
text_fieldsയു.എസിലെ ഫിറ്റ്നസ് ഇൻഫ്ലുവൻസറായ ലെക്സി റീഡ് ശരീരഭാരം കുറച്ചത് ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പ്രചോദനമാണ്. എട്ടുവർഷം കൊണ്ട് 135 കിലോ ആണ് ഇവർ കുറച്ചത്. 26 വയസ്സിൽ 219 കിലോ ഭാരമുള്ള ശരീരവുമായി, കാറിൽ കയറാനോ നീന്താനോ ഒന്നും കഴിയാതെ നിരാശയിൽ കഴിയുമ്പോളാണ് അവർ ഉറച്ച തീരുമാനമെടുത്തത്. ഇപ്പോൾ 84 കിലോ മാത്രം.
വലിയ മാജിക് ഒന്നും കാണിച്ചതല്ല ലെക്സി റീഡ്. ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്തി, ചിട്ടയോടെയും സ്ഥിരോത്സാഹത്തോടെയും തീരുമാനങ്ങളിൽ ഉറച്ചുനിന്നുവെന്നു മാത്രം. ഭാരം കുറക്കാൻ താൻ ചെയ്ത കാര്യങ്ങൾ ലെക്സി റീഡ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ കുറിച്ചു. വായിക്കുമ്പോൾ ഇതാണോ ഇത്ര വലിയ കാര്യം എന്ന് തോന്നും. എന്നാൽ, സ്ഥിരതയിലാണ് കാര്യമെന്ന് ഇതിൽ നിന്ന് തെളിയുന്നു. തുടർച്ചയായി എട്ടുവർഷമാണ് ‘കൊച്ചുകാര്യങ്ങളിൽ’ വിട്ടുവീഴ്ച ചെയ്യാതെ അവർ സൂക്ഷിച്ചത്.
ലെക്സി റീഡിന്റെ കൊച്ചു കൊച്ചു കാര്യങ്ങൾ
- സോഡയും മധുര പാനീയങ്ങളും ഒഴിവാക്കി വെള്ളം ശീലമാക്കി.
- പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് നിർത്തി വീട്ടുഭക്ഷണം മാത്രമാക്കി.
- കൊഴുപ്പ് കുറഞ്ഞ മാംസവും മധുരമില്ലാത്ത ഭക്ഷ്യവസ്തുക്കളും മെനുവിൽ ഉൾപ്പെടുത്തി
- ആഴ്ചയിൽ അഞ്ചുദിവസം അരമണിക്കൂർ ജിമ്മിൽ വർക്കൗട്ട് ചെയ്തു.
- ഓരോ ആഴ്ചയിലും ഭാരം കുറയുന്നതിന്റെ കണക്കുനോക്കി ആവേശംകൊണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

