കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5ന് തുടക്കം
text_fieldsകെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5 ഉദ്ഘാടന ചടങ്ങിലെ ബാൻഡ് പെർഫോമൻസ്
ദുബൈ: കേരള എക്സ്പാറ്റ് ഫുട്ബാൾ അസോസിയേഷൻ (കെഫ) സംഘടിപ്പിക്കുന്ന കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5 ദുബൈ ഖുസൈസിലെ റിനം സ്റ്റേഡിയത്തിൽ തുടങ്ങി.
ആദ്യ മത്സരത്തിൽ മബ്രൂക്ക് റിയൽ എസ്റ്റേറ്റ് സോക്കർ സ്റ്റാർസ് എസ്.എഫ്.ടി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഹിമാലയ കൂൾ അറക്കൽ എഫ്.സിയെ പരാജയപ്പെടുത്തി. ആർ.കെ വയനാട് എഫ്.സി, മുൻ ചാമ്പ്യന്മാരായ അബ്രിക്കോ എഫ്.സിയെ തോൽപിച്ചു. റിവേറ വാട്ടർ ഏഴിമലയും ഒയാസിസ് കെയർ ആയുർവേദ എ.കെ 47 യു.എ.ഇയും തമ്മിലുള്ള മത്സരം 1-1 സമനിലയിൽ കലാശിച്ചു. നാലാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബിൻ മൂസ ഗ്രൂപ് എഫ്.സിക്കെതിരെ ലീൻ ഗ്രൂപ് ജി സെവൻ അൽഐൻ 2-1ന് അട്ടിമറി വിജയം നേടി. അവസാന മത്സരത്തിൽ, ബെയ്നൂന എഫ്.സി അബൂദബി കഴിഞ്ഞ വർഷത്തെ സീസൺ ജേതാക്കളായ കെ.ഡബ്ല്യു ഗ്രൂപ്പിനെ സമനിലയിൽ പിടിച്ചുകെട്ടി.
റിനം എം.ഡി പി.ടി.എ മുനീർ, സേഫ് ലൈൻ ഗ്രൂപ് എം.ഡി. അബൂബക്കർ, നാഷനൽ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ, ആജൽ എം.ഡി സിറാജുദ്ദീൻ, ആസ്റ്റർ മാർക്കറ്റിങ് ഹെഡ് സിറാജുദ്ദീൻ മുസ്തഫ, അൽഐൻ ഫാംസ് പ്രതിനിധി നൗഷാദ്, ആർ.കെ ഗ്രൂപ് മാനേജിങ് ഡയറക്ടർ ആർ.കെ. റഫീഖ് എന്നിവർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ ദുബൈ പൊലീസിന്റെ ബാൻഡ് പെർഫോമൻസും ക്രൈം, ട്രാഫിക് ബോധവത്കരണ ക്ലാസും നടന്നു.
രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന മത്സര പരമ്പരകളിൽ ഇനിവരുന്ന എല്ലാ ശനി, ഞായർ ദിവസങ്ങളിലും മത്സരങ്ങൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

