കെ.എം.സി.സി തൃശൂർ ജില്ല വിദ്യാഭ്യാസ അവാർഡ് ദാനം
text_fieldsദുബൈ: വിദ്യാഭ്യാസ രംഗത്ത് ദുബൈ കെ.എം.സി.സി പുരസ്കാര വിതരണത്തിന്റെ ദുബൈ സെഷന്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും മുസ്ലിംലീഗ് തൃശൂർ ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് നിർവഹിച്ചു.
ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സെക്രട്ടറി സമദ് ചാമക്കാല മുഖ്യാതിഥിയായിരുന്നു.
ജഹ്ഫർ സാദിഖ്, മുഹമ്മദ് ഗസ്നി, മുഹമ്മദ് വെട്ടുകാട്, ആർ.വി.എം. മുസ്തഫ, അബു ഷമീർ, ഷമീർ പണിക്കത്ത്, കബീർ ഒരുമനയൂർ, മുഹമ്മദ് ഹനീഫ് തളിക്കുളം, മുഹമ്മദ് അക്ബർ, നൗഫൽ പുത്തൻപുരക്കൽ, അലി അകലാട് തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു. അബ്ദുൽ ഹമീദ് വടക്കേകാട് ഖിറാഅത്ത് നടത്തി. മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി.

