ഗ്രാൻഡ് ടോളറൻസ് അവാർഡ് കാന്തപുരത്തിന്
text_fieldsദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി
ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് വാർത്ത
സമ്മേളനത്തിൽ പ്രഖ്യാപിക്കുന്നു
ദുബൈ: ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്വാഗത സംഘം അഡ്വൈസറി ബോർഡ് വൈസ് ചെയർമാനും ഫ്ലോറ ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ ഹസ്സൻ ഹാജിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ നാലിന് ഹോർ അൽ അൻസ് ഓപൺ ഗ്രൗണ്ടിൽ നടക്കുന്ന ഗ്രാൻഡ് ടോളറൻസ് സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. മത, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിലെ ഏഴ് പതിറ്റാണ്ടിലേറെയായുള്ള നിസ്തുല സേവനത്തെ മുൻ നിർത്തിയാണ് കാന്തപുരത്തെ അവാർഡിന് തിരഞ്ഞെടുത്തിരിക്കുന്നത്. ചടങ്ങിൽ അറബ് ലോകത്തെ നേതാക്കൾ ഉൾപ്പെടെ മത രാഷ്ട്രീയ വാണിജ്യ മേഖലയിലെ ഉന്നത വ്യക്തിത്വങ്ങൾ സംബന്ധിക്കും. സമ്മേളനത്തിന് പതിനായിരത്തിൽ പരം ആളുകളെ ഉൾക്കൊള്ളാവുന്ന വിപുലമായ ഒരുക്കങ്ങൾ നടക്കുന്നതായി സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സ്വാഗത സംഘം അഡ്വൈസറി ബോർഡ് ഡയറക്ടർമാരായ ഡോ. മുഹമ്മദ് കാസിം, ഡോ. കരീം വെങ്കിടങ്, സ്വാഗതസംഘം ചെയർമാൻ ഡോ. സലാം സഖാഫി, ജനറൽ കൺവീനർ സലാം കോളിക്കൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ പി.ടി.എ മുനീർ, നിയാസ്, സമീർ, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ നസീർ ചൊക്ലി, പ്രോഗ്രാം കോഓഡിനേറ്റർ മുനീർ പാണ്ടിയാല, സഹൽ പുറക്കാട് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

