ദുബൈ സി.എസ്.ഐ ഇടവക സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു
text_fieldsദുബൈ: ദുബൈ ഇടവകയുടെ ഒരുവർഷം നീണ്ട സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം ഊദ്മേത്തയിലെ ജെം പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. 50 വർഷത്തെ ഇടവകയുടെ ചരിത്രവും പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന ‘ക്യാരിസ്’ എന്ന സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ മുഖ്യാതിഥിയായിരുന്നു.
മാർത്തോമാസഭയുടെ അടൂർ ഭദ്രാസനാധിപൻ റൈറ്റ് റവ. മാത്യൂസ് മാർസെ റാഫിം എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവക വികാരി റവ. രാജുജേക്കബ് അധ്യക്ഷത വഹിച്ചു. കേരളത്തിൽ നിന്നും ഇടവകയിൽ സേവനം ചെയ്ത മുൻ വൈദികർ സമ്മേളനത്തിൽ പങ്കെടുത്തു. ദുബൈ ഇന്ത്യൻ കോൺസൽ സുനിൽകുമാർ, റവ. പ്രേംമിത്ര, റവ. മാത്യുവർക്കി എന്നിവർ ആശംസകൾ അറിയിച്ചു.
ജനറൽ കൺവീനർ ജോൺ കുര്യൻ സ്വാഗതം പറഞ്ഞു. ജൂബിലി സെക്രട്ടറി സജി കെ. ജോർജ് പ്രവർത്തനങ്ങളുടെ അവലോകനവും വൈസ് പ്രസിഡന്റ് എ.പി. ജോൺ ആശംസയും നേർന്നു. പ്രോഗ്രാം കൺവീനർ ബിബു ചെറിയാൻ നന്ദി അറിയിച്ചു. റവ. ടിറ്റു തോമസ്, റവ. ജിജോ. ടി. മുത്തേരി, റവ. ബ്രൈറ്റ് ബി. മോഹൻ, റവ. എൽദോപോൾ, ഫാ. വർഗീസ് കോഴിപ്പാടൻ, റവ. സുനിൽ രാജ് ഫിലിപ്പ്, റവ. ബിജു കുഞ്ഞുമ്മൻ, റവ. ചാൾസ് എം ജെറിൽ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.
ശേഷം പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ ‘യുബിലാറ്റെഡെയോ’ എന്ന സംഗീത വിരുന്നും ഒരുക്കി.

