അക്കാഫ് അസോസിയേഷൻ ഓണാഘോഷം
text_fieldsദുബൈ: അക്കാഫ് അസോസിയേഷന്റെ ‘പൊന്നോണക്കാഴ്ച 2025’ എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ആഘോഷങ്ങളിൽ കേരളത്തിലെ 98 കോളജുകളെ പ്രതിനിധാനം ചെയ്ത് പതിനായിരങ്ങൾ പങ്കെടുത്തു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ആനയും പഞ്ചവാദ്യവും പുലികളിയും ചെണ്ടമേളവും മലയാളി മങ്കമാരുടെ തിരുവാതിരയും സിനിമാറ്റിക് ഡാൻസും നാടൻപാട്ടും പുരുഷ കേസരി-മലയാളി മങ്ക മത്സരങ്ങളും ആഘോഷത്തിന് കൊഴുപ്പേകി. രൂപവത്കരണത്തിന്റെ 27 വർഷം പൂർത്തിയാക്കുന്നതിനോടനുബബന്ധിച്ച് സംഘടിപ്പിച്ച മാതൃവന്ദനത്തിൽ പങ്കെടുക്കാൻ ദുബൈയിലെത്തിയ 27 അമ്മമാരെ ആദരിച്ചു.
വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ‘പൊന്നോണക്കാഴ്ച’ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്ഠൻ നായർ, സി.ഡി.എ സീനിയർ എക്സിക്യൂട്ടിവ് അഹ്മദ് അൽ സാബി, ചലച്ചിത്ര താരം അർജുൻ, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെംബർമാരായ ഖാലിദ് നവാബ് ദാദ് കോഡാ, ഗിരീഷ് മേനോൻ, വിൻസെന്റ് വലിയവീട്ടിൽ, ആർ. സുനിൽ കുമാർ, സി.എൽ മുനീർ, ജനറൽ കൺവീനർ വെങ്കിട് മോഹൻ, ജോയന്റ് ജനറൽ കൺവീനർമാരായ നിഷ ഉദയകുമാർ, സുനിൽ കുമാർ, മുഹമ്മദ് ഷാഹി, ജിബി ജേക്കബ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു. മത്സര വിജയികൾക്ക് സമ്മാനവിതരണം നടന്നു.

