ഡബ്ല്യു.എം.സി ഓണാഘോഷമൊരുക്കി
text_fieldsഡബ്ല്യു.എം.സി അൽഖോബാർ ഓണാഘോഷം
ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് 'ഓണം അറേബ്യ' പേരിൽ ആഘോഷം സംഘടിപ്പിച്ചു. ഗ്ലോബൽ സെക്രട്ടറി ജനറലും മുഖ്യ രക്ഷാധികാരിയുമായ മൂസക്കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷമീം കാട്ടാക്കട അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ അശോക് കുമാർ പരിപാടി വിശദീകരിച്ചു. ചെയർമാൻ ഗുലാം ഹമീദ് ഫൈസൽ വരുംകാല പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. വിമൻസ് കൗൺസിൽ പ്രസിഡന്റ് അനുപമ ദിലീപ് ആശംസ നേർന്നു. ജനറൽ സെക്രട്ടറി അഷ്റഫ് ആലുവ സ്വാഗതവും ട്രഷറർ അജീം ജലാലുദീൻ നന്ദിയും പറഞ്ഞു.
സംഘടനയിൽ പുതുതായി ചേർന്ന കുടുംബങ്ങൾക്ക് ഗ്ലോബൽ ഫോറം ആർട്സ്,എജുക്കേഷൻ ആൻഡ് കൾച്ചർ ചെയർമാൻ നജീബ് അരഞ്ഞിക്കൽ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്വാഗതം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് വെബ്സൈറ്റ് ചടങ്ങിൽ ലോഞ്ച് ചെയ്തു.
സ്വിച് ഓൺ കർമം യു.സി.ഐ ഗ്രൂപ് സി.ഇ.ഒ അബ്ദുൽ മജീദ് ബദറുദ്ദിൻ നിർവഹിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് കാബിനറ്റ്, എക്സിക്യൂട്ടിവ് അംഗങ്ങളെ ഉപഹാരം നൽകി ആദരിച്ചു. ഭാരവാഹികളായ സാമുവൽ ജോൺസ്, ദിനേശൻ നടുകണ്ടിയിൽ, നവാസ് സലാഹുദ്ദീൻ, അബ്ദുൽ സലാം, ഷംല നജീബ്, സിറാജ് അബൂബക്കർ, രഞ്ചുരാജ്, ജമീല ഗുലാം ഹമീദ്, അഭിഷേക് സത്യൻ, രതി നാഗ, അനുപമ ദിലീപ്, റൈനി ബാബു, ഷീജ അജീം എന്നിവരും മറ്റു കാബിനറ്റ്, ഗ്ലോബൽ ലീഡേഴ്സും ചേർന്ന് ഭദ്രദീപം കൊളുത്തി കലാ, കായിക പരിപാടികൾക്കു തുടക്കം കുറിച്ചു. മാവേലിയായി ഉദയശങ്കർ വേഷമിട്ടു. സദ്യക്ക് സാമുവൽ ജോൺസ്, ദിനേശ് നടുക്കണ്ടിയിൽ, രഞ്ചുരാജ്, ഷമീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

