പയ്യന്നൂർ സൗഹൃദ വേദി ‘ഒന്നിച്ചോണം’
text_fieldsപയ്യന്നൂർ സൗഹൃദ വേദി ദമ്മാം ചാപ്റ്റർ ഒരുക്കിയ ഓണാഘോഷത്തിൽ നിന്ന്
ദമ്മാം: പയ്യന്നൂർ സൗഹൃദ വേദി ദമ്മാം ചാപ്റ്റർ ‘ഒന്നിച്ചോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര, ഓണപ്പാട്ടുകൾ എന്നിവ ആഘോഷങ്ങൾക്ക് ആവേശം പകർന്നു. മാവേലിയെ വരവേറ്റുള്ള ഘോഷയാത്രയാണ് പ്രധാന ആകർഷണമായത്. ഫാഷൻ ഷോ, വടംവലി മത്സരം എല്ലാവരിലും പ്രത്യേക കുളിർമ ഉണ്ടാക്കി .
പ്രസിഡന്റ് അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.പി സുരേന്ദ്രൻ ഓണസന്ദേശം നൽകി. ജനറൽ സെക്രട്ടറി വിനായക് സ്വാഗതവും ട്രഷറർ ഗിരീഷ് നന്ദിയും പറഞ്ഞു.
വരുൺ സോണി, ശ്രീകുമാർ എന്നിവർ ചേർന്ന് ഒരുക്കിയ ഓണപ്പൂക്കളം ഗൃഹാതരത്വം സൃഷ്ടിച്ചു. ആർട്സ് പരിപാടികൾ ദിനേശ് അന്നൂകാരൻ, ഗയിംസ് പരിപാടികൾ കെ. സുധാകരൻ, രാഹുൽ, ഗോകുൽ, ബിനു എന്നിവരും കൈകാര്യം ചെയ്തു, സി.പി അജേഷ്, പ്രമീള ശശി അനീഷ്, സിനു, സുബിൻ, അഭിലാഷ്, ജിതിൻ, വിമൽ രാജ്, പി.വി സുരേന്ദ്രൻ, ശങ്കർ, കെ.വി സുരേഷ് എന്നിവർ സദ്യക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

