ശ്രദ്ധേയമായി ഒ.ഐ.സി.സി 'രുചിമേള'
text_fieldsഒ.ഐ.സി.സി റിയാദ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'രുചിമേള' ഉദ്ഘാടന ചടങ്ങിൽ നിന്ന്
റിയാദ്: ഒ.ഐ.സി.സി റിയാദ് കണ്ണൂർ ജില്ല കമ്മിറ്റി ബദിയ മക്ക റോഡ് എക്സിറ്റ് 26 ലെ മാർക് ആൻഡ് സേവ് ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച 'രുചിമേള' ശ്രദ്ധേയമായി. കണ്ണൂർ പരിചയപ്പെടുത്തുന്നതിനും ആസ്വദിക്കുന്നതിനും അവസരമൊരുക്കുകയായിരിന്നു ലക്ഷ്യം. ഗായകൻ നിസാർ വയനാട് നയിച്ച ഗാനമേളയും റിയാദ് ടാകീസ് ടീമിന്റെ ശിങ്കാരിമേളവും പരിപാടിയുടെ മാറ്റ് കൂട്ടി. ഗോൾഡൻ സ്പാരോ ആൻഡ് ആരവി ഡാൻസ് അക്കാദമി ടീം നയിച്ച നൃത്ത പരിപാടിയും കാണികളെ ആകർഷിച്ചു.
വ്യത്യസ്ത ആകൃതിയിലും നിറത്തിലും രുചിയിലും ഉള്ള ഭക്ഷണവിഭവങ്ങൾ പരിപാടിയിൽ പങ്കെടുത്തവരെ ആകർഷിച്ചു.
'രുചിമേള'യുടെ ഭാഗമായി സംഘടിപ്പിച്ച പായസം പാചകമത്സരത്തിൽ 20ഓളം വനിതകൾ പങ്കെടുത്തു. സുഹ്റ ആരിഫ് ഒന്നാം സ്ഥാനം നേടി. തഫ്സീല ഫയാസ് രണ്ടാം സ്ഥാനവും സഫീദ ജംഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നബീസ, മുംതാസ് നസീർ, സുഹ്റ അഷ്റഫ് എന്നീ മൂന്ന് പേരെ പ്രത്യേകമായി പരാമർശിച്ചു. വിജയികൾക്ക് സ്വർണ നാണയം അടക്കം സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റ് ആയിരുന്നു. മത്സരത്തിൽ പങ്കെടുത്തവർക്കും ഫുഡ് സ്റ്റാൾ ഒരുക്കിയവർക്കും എം.കെ ഫുഡ് സ്പോൺസർ ചെയ്ത ഫുഡ്കിറ്റും വിതരണം ചെയ്തു. നിസ്വ ഷറഫ്, ബിജു വർഗീസ് എന്നിവർ വിധികർത്താക്കളായിരുന്നു.
പരിപാടിയുടെ സഹ പ്രായോജകരായ റയാൻ ഇന്റർനാഷനൽ ക്ലിനിക് ഡയറക്ടർ മുസ്താഖ് അലി മുഖ്യാഥിതി ആയിരുന്നു. മാർക്ക് ആൻഡ് സേവ് സ്റ്റോർ ജനറൽ മാനേജർ അഷ്റഫ് തലപ്പാടി, സൗദി മാർക്കറ്റിംഗ് ഓപ്പറേഷൻ മാനേജർ അനീസ് കക്കാട്ട്, മാർക്കറ്റിംഗ് കോഓഡിനേറ്റർ ദുൽഫിക്കർ, സി.എം ഗ്രൂപ് പ്രതിനിധി വിപിൻ, ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ശിഹാബ് കൊട്ടുകാട്, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, മുൻ പ്രസിഡന്റുമാരായ കുഞ്ഞി കുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, കമ്മിറ്റി അംഗങ്ങളായ സുരേഷ് ശങ്കർ, മജീദ് ചിങ്ങോലി (ഒ.ഐ.സി.സി ഗ്ലോബൽ), റഹ്മാൻ മുനമ്പത്ത് (നാഷനൽ കമ്മിറ്റി), മൃദുല വിനീഷ് (വനിത വേദി പ്രസി), എം.കെ ഫുഡ് ചെയർമാൻ ഷാനവാസ് മുനമ്പത്ത്, എംബസി പ്രതിനിധി പുഷ്പരാജ് എന്നിവരടക്കം നിരവധി നേതാക്കൾ പങ്കെടുത്തു.
ഒ.ഐ.സി.സി റിയാദ് കണ്ണൂർ ജില്ല പ്രസിഡന്റ് സന്തോഷ് ബാബു പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഹരീന്ദ്രൻ കയറ്റുവള്ളി പരിപാടി നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി സീനിയർ പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. എംബസി ഇവന്റ് ഹെഡ് അബ്ദുൽ ഖാദർ മോച്ചേരി പാചക മത്സര വിജയികളെ പ്രഖ്യാപിച്ചു. മെഗാ നറുക്കെടുപ്പിൽ നിയാദ് റഹ്മാൻ ഹാഷിം, സാജ് റെഡ്ഢി എന്നിവർ ജേതാക്കളായി. വൈസ് പ്രസിഡന്റ് അബ്ദുൽ മുനീർ സ്വാഗതവും ഇവന്റ് ചെയർമാൻ വി.സി അഷ്കർ നന്ദിയും പറഞ്ഞു. നസീം നസീർ അവതാരകനായിരിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

