Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസന്തോഷ്‌ട്രോഫി: മേഘാലയ...

സന്തോഷ്‌ട്രോഫി: മേഘാലയ - കർണാടക ഫൈനൽ

text_fields
bookmark_border
സന്തോഷ്‌ട്രോഫി: മേഘാലയ - കർണാടക ഫൈനൽ
cancel

റിയാദ്‌: വിദേശമണ്ണിൽ കന്നിപ്പോരാട്ടം നടത്തുന്ന സന്തോഷ്ട്രോഫി സെമി ഫൈനൽ രണ്ടാം മത്സരത്തിൽ കരുത്തരായ സർവീസസിനെ തോൽപിച്ച് കർണാടക ഫൈനലിൽ പ്രവേശിച്ചു. ആദ്യസെമിയിലെ വിജയികളായ മേഘാലയയാണ് വിജയകിരീടത്തിന് വേണ്ടിയുള്ള എതിരാളികൾ.

ആദ്യം ഒരു കോർണർ കിക്കിലൂടെ കർണാടകയുടെ വലകുലുക്കിയ സർവ്വീസസിനെതിരെ ഒരു ഫ്രീ കിക്കിലൂടെ കർണാടക സമനില നേടി. ഇരുഗോൾമുഖത്തും ടീമുകൾ ആക്രമണങ്ങൾ അഴിച്ചുവിട്ട ആദ്യ പകുതി പിന്നിടുമ്പോൾ കർണാടകത്തിനായിരുന്നു ഒരു ഗോളിന്റെ മുൻതൂക്കം. വാശിയേറിയ പോരാട്ടം മുഴുവൻ സമയം പിന്നിട്ടപ്പോൾ കർണാടകയെയാണ് ഭാഗ്യം തുണച്ചത്.

76 - മിനുട്ടിൽ മൂന്നാമത്തെ ഗോളും നേടി സർവീസസിന്റെ പരാജയം ഉറപ്പുവരുത്തി കർണാടക(3-1).സൗദി അറേബ്യയിൽ നടക്കുന്ന ചരിത്ര ഫൈനൽ മത്സരത്തിൽ നവാഗതരായ മേഘാലയയും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ കർണാടകയും ഏറ്റുമുട്ടും.

Show Full Article
TAGS:santhosh trophy 
News Summary - Karnataka reach santhosh trophy final
Next Story