കല്ലുമ്മൽ എഫ്.സി അക്കാദമി ഫുട്ബാൾ; ഫോകോ സോക്കർ ദമ്മാം ചാമ്പ്യന്മാർ
text_fieldsവിജയികളായ ഫോകോ സോക്കർ ദമ്മാം ടീമിനുള്ള ട്രോഫി വിതരണം ചെയ്തപ്പോൾ
റിയാദ്: കല്ലുമ്മൽ എഫ്.സിയും റിയാദ് സോക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച അക്കാദമി തല സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഫോകോ സോക്കർ അക്കാദമി ദമ്മാം കിരീടം ചൂടി. യുനൈറ്റഡ് ഫുട്ബാൾ അക്കാദമി റിയാദിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അവർ വിജയിച്ചത്.
ഇന്ത്യ, അറബ് രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. സെമി ഫൈനലിൽ റിയാദ് സോക്കർ അക്കാദമിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഫോകോ സോക്കർ ഫൈനലിലെത്തിയത്.
അതേസമയം, ഗ്രാസ് റൂട്ട്സ് അക്കാദമി ദമ്മാമിനെ സഡൻ ഡെത്തിൽ പരാജയപ്പെടുത്തിയാണ് യുനൈറ്റഡ് ഫുട്ബാൾ അക്കാദമി റിയാദ് ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയി ഫോകോ സോക്കർ അക്കാദമിയുടെ അക്റമിനെ തിരഞ്ഞെടുത്തു. നൗഷാദ്, അൻസാർ, ആദിൽ എന്നീ റഫറിമാർ മത്സരങ്ങൾ നിയന്ത്രിച്ചു.
മികച്ച ഗോൾ കീപ്പർ ആസിം (യുനൈറ്റഡ് ഫുട്ബാൾ അക്കാദമി), മികച്ച പ്രധിരോധ കളിക്കാരൻ ഹിഷാം (ഫോകോ സോക്കർ അക്കാദമി), ടോപ് സ്കോറർ അക്റം (ഫോകോ സോക്കർ അക്കാദമി), ഏറ്റവും നല്ല കളിക്കാരൻ ഹിഷാം (ഫോകോ സോക്കർ അക്കാദമി) എന്നിവരെ തിരഞ്ഞടുത്തു. ചാമ്പ്യന്മാർക്കുള്ള ട്രോഫി യുനൈറ്റഡ് എഫ്.സി റിയാദ് പ്രസിഡന്റ് ബാബു മഞ്ചേരിയും റണ്ണേഴ്സ് ട്രോഫി റിയാദ് സോക്കർ അക്കാദമി കോച്ച് ആത്തിഫ് ബുഖാരിയും സമ്മാനിച്ചു. കമ്മു സലിം, ഫൈസൽ പാഴൂർ, ചെറിയാപ്പു മേൽമുറി, കാദർ പാഴൂർ, ഷഫീഖ് വള്ളുവമ്പ്രം, മജീദ് ബക്സർ, ജാനിസ്, ബാവ ഇരുമ്പുഴി, മിഷാൽ, ഷബീർ മലപ്പുറം, നൗഷാദ് ഇന്ത്യനൂർ, ജസീം കരുവാരകുണ്ട്, അബ്ദു എന്നിവർ മെഡലുകൾ കൈമാറി. ശാമിൽ പാഴൂർ, ആത്തിഫ്, ദാമിൻ, അബ്ദുൽ ഹാദി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

