Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാഇലിലെ ജബൽ മുഹജ്ജ;...

ഹാഇലിലെ ജബൽ മുഹജ്ജ; പ്രകൃതിയുടെയും ചരിത്രത്തിന്‍റെയും വിസ്മയം

text_fields
bookmark_border
ഹാഇലിലെ ജബൽ മുഹജ്ജ; പ്രകൃതിയുടെയും ചരിത്രത്തിന്‍റെയും വിസ്മയം
cancel
Listen to this Article

ഹാഇൽ: സൗദി അറേബ്യയിലെ ഹാഇൽ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി വിസ്മയങ്ങളിലൊന്നായ ജബൽ മുഹജ്ജ (മുഹജ്ജ പർവതം) അതിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്നു. സ്വർണ്ണ നിറമുള്ള മണലും ഗുഹകളും നിറഞ്ഞ ഈ മലനിരകൾ, മണ്ണിന്റെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും ഫലമായുണ്ടായ പുരാതന ഭൗമ പാളികളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നു.


അൽ ഷംലി ഗവർണറേറ്റിൽ നിന്ന് 240 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജബൽ മുഹജ്ജ, മണൽക്കുന്നുകളാൽ ചുറ്റപ്പെട്ട പ്രത്യേക കല്ലുകളാൽ രൂപപ്പെട്ടതാണ്. മനുഷ്യരുടെയും ഒട്ടകം, സിംഹം, കുതിര, മാൻ തുടങ്ങിയ മൃഗങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടെ വിവിധ കാലഘട്ടങ്ങളിലെ പാറകളിലെ കൊത്തുപണികളും ചിത്രങ്ങളും ഇവിടെ കാണാം. കൂടാതെ, പുരാതന യാത്രാസംഘങ്ങൾക്കും വ്യാപാരപാതകൾക്കും ഇടത്താവളമായിരുന്ന ഈ പ്രദേശത്ത്, യാത്രക്കാർ അവശേഷിപ്പിച്ച പുരാതന അറേബ്യൻ ജനതയായ തമൂദ് ഗോത്രം ഉപയോഗിച്ചിരുന്ന എഴുത്ത് സമ്പ്രദായമായ തമുദിക് ലിഖിതങ്ങളും രേഖകളും 'യാത്രികരുടെ ഡയറി'യായി വിശേഷിപ്പിക്കപ്പെടുന്നു.

തെളിഞ്ഞ കാലാവസ്ഥയും വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാരണം ശൈത്യകാലത്തും വസന്തകാലത്തും മലകയറ്റം ഇഷ്ടപ്പെടുന്നവർക്കും വിനോദസഞ്ചാരികൾക്കും ക്യാമ്പിംഗിന് അനുയോജ്യമായ സ്ഥലമാണിത്. 30 മീറ്റർ ഉയരമുള്ള ഒട്ടകത്തിന്റെ ആകൃതിയിലുള്ള പാറ, 25 മീറ്റർ ഉയരമുള്ള ഹാൾ, 10 മീറ്റർ ഉയരമുള്ള അർദ്ധവൃത്താകൃതിയിലുള്ള പാറ, 33 മീറ്റർ ഉയരമുള്ള മുൻവശത്തെ ഹാൾ എന്നിങ്ങനെ അഞ്ച് പ്രധാന ഭാഗങ്ങൾ ഈ മലയിലുണ്ട്.

പുരാതന നാഗരികതകളുടെ ജീവനുള്ള രേഖയാണ് ജബൽ മുഹജ്ജയെന്ന് ഹെറിറ്റേജ് കമ്മീഷൻ വിശദീകരിക്കുന്നു. ഈ പ്രദേശം ഒരു പ്രധാന പ്രകൃതി, സാംസ്കാരിക ടൂറിസ കേന്ദ്രമാണ്. ഹാഇൽ മേഖലയിൽ പൊതുവെ തമുദിക് ലിഖിതങ്ങളും പാറകളിലെ ചിത്രങ്ങളും ധാരാളമുണ്ട്. ഈ കൊത്തുപണികൾ വിശകലനം ചെയ്യുന്ന നിരവധി പുസ്തകങ്ങൾ പടിഞ്ഞാറൻ സഞ്ചാരികളും സൗദി ഗവേഷകരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പ്രദേശം സംരക്ഷിക്കുന്നതിനും അതിൻ്റെ ശാസ്ത്രീയ, സാംസ്കാരിക പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും കമ്മീഷൻ തുടർന്നും പ്രവർത്തിക്കുമെന്ന് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsmountainsAncient FortSaudi Arabia Newshail
News Summary - Jabal Muhajja in Hail; A wonder of nature and history
Next Story