ഹാഷിം എൻജിനീയർ ഓർമപ്പുസ്തകം ‘യാ ഹബീബി’ പ്രകാശനം ചെയ്തു
text_fieldsഹാഷിം എഞ്ചിനീയർ ഓർമപ്പുസ്തകം 'യാ ഹബീബി'യുടെ പ്രകാശനം ഇ.ടി. മുഹമ്മദ് ബഷീർ എംപി, ഡോ. സിദ്ദീഖ് അഹ്മദിന് നൽകി നിർവഹിക്കുന്നു
ദമ്മാം: ഹാഷിം എൻജിനീയർ ഓർമപ്പുസ്തകം 'യാ ഹബീബി'യുടെ സൗദി തല പ്രകാശനം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ധീഖ് അഹ്മദിന് നൽകി നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സെയ്തലവി അനുസ്മരണ പ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനം കെ.എം.സ.സി സൗദി ദേശീയ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു.
ഡോ. ടി.പി മുഹമ്മദ് പുസ്തകം അവതരിപ്പിച്ചു. സിദ്ദീഖ് പാണ്ടികശാല പ്രവർത്തങ്ങൾ വിശദീകരിച്ചു. ചീഫ് എഡിറ്റർ മാലിക് മഖ്ബൂൽ ആലുങ്ങൽ പുസ്തകം പിറന്ന നാൾ വഴികൾ സദസ്സുമായി പങ്കുവെച്ചു. അഹമ്മദ് പുളിക്കൽ, അബ്ദുൽ ഹമീദ് കൊണ്ടോട്ടി, പ്രദീപ് കൊട്ടിയം, കെ.എം ബഷീർ, സി.എച്ച് മൗലവി, സൈനുൽ ആബിദീൻ കുമളി എന്നിവർ സംസാരിച്ചു. റഹ്മാൻ കാരയാട്, കബീർ കൊണ്ടോട്ടി, ഒ.പി ഹബീബ്, അമീറലി കൊയിലാണ്ടി, അബ്ദുൽ മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട് എന്നിവർ അതിഥികളെ സ്നേഹോപഹാരം നൽകി സ്വീകരിച്ചു.
അബ്ദുൽ ഖാദർ വാണിയമ്പലം, അബ്ദുൽ കരീം ടി.ടി, ഖാദി മുഹമ്മദ്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, അൻസാരി നാരിയ, ഉമ്മർ ഓമശ്ശേരി, ഇഖ്ബാൽ ആനമങ്ങാട്, സലാം ആലപ്പുഴ ഫൈസൽ കൊടുമ, ഹുസൈൻ കെ.പി വേങ്ങര, മുജീബ് കൊളത്തൂർ, സമദ് കെ.പി വേങ്ങര, അറഫാത്ത് ഷംനാട്, സാദിഖ് എറണാകുളം, നിസാർ അഹ്മദ്, സഫീർ അച്ചു, ഷരീഫ് പാറപ്പുറത്ത്, ജമാൽ മീനങ്ങാടി, നിസാർ വടക്കുമ്പാട്, ഫഹദ് കൊടിഞ്ഞി, ഷബ്ന നജീബ്, റൂഖിയ റഹ്മാൻ എന്നിവർ നേതൃത്വം നൽകി. ബഷീർ ബാഖവിയുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രസാധക സമിതി ജന കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും പ്രവിശ്യ കെ.എം.സി.സി ട്രഷറർ അഷ്റഫ് ഗസൽ നന്ദിയും പറഞ്ഞു. സഹീർ മജ്ദാൽ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

