സിറ്റി ഫ്ലവറിൽ വിലക്കിഴിവ് ഉത്സവത്തിന് തുടക്കം
text_fieldsയാംബു സിറ്റി ഫ്ലവറിലെ വിലക്കിഴിവുത്സവത്തിന്റ ഉദ്‌ഘാടനം കെ.എം.സി.സി യാംബു പ്രസിഡന്റ് നാസർ നടുവിൽ, 'ഗൾഫ് മാധ്യമം' യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ ചേർന്ന് നിർവഹിച്ചപ്പോൾ
യാംബു: സൗദിയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ യാംബു സ്റ്റോറിൽ ഈ വർഷത്തിലെ ഏറ്റവും വലിയ വിലക്കിഴിവുത്സവത്തിന് തുടക്കമായി. കഴിഞ്ഞദിവസം രാത്രി യാംബു സിറ്റി ഫ്ലവറിൽ നടന്ന പരിപാടിയിൽ കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ, 'ഗൾഫ് മാധ്യമം' യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. യാംബു സിറ്റി ഫ്ലവർ സ്റ്റോർ മാനേജർ ആഷിഖ് ഹുസൈൻ കാപ്പാട്, അസിസ്റ്റന്റ് മാനേജർ ഷജീർ കാപ്പാട്, സൂപ്പർ വൈസർ ഹാമിദ് ബൺ മൗസ് ബിൻ ഹാമിദ് മലാവി, ജാസിർ കാപ്പാട്, സമീർ ചൂനൂർ, ഫറാസ് പരപ്പനങ്ങാടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഒക്ടോബർ നാലു വരെ നടക്കുന്ന ഉത്സവത്തിൽ ഉപഭോക്താക്കൾക്ക് വലിയ വിലക്കുറവിൽ സിറ്റി ഫ്ലവറിന്റെ എല്ലാ സ്റ്റോറുകളിൽ നിന്നും ഉൽപന്നങ്ങൾ വാങ്ങാൻ കഴിയും.
വിവിധ വിഭാഗങ്ങളിൽ മെഗാ ഡിസ്‌കൗണ്ട് ലഭ്യമാണെന്നും ലിമിറ്റഡ് സ്റ്റോക്ക് സാധനങ്ങൾ വിറ്റഴിക്കുന്നതിന് മുമ്പ് സിറ്റി ഫ്ലവർ സ്റ്റോറുകൾ സന്ദർശിച്ച് അവസരം പ്രയോജനപ്പെടുത്താമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

