അലിഫ് ഇന്റർനാഷനൽ സ്കൂളിന് ഐ.എസ്.ഒ അംഗീകാരം
text_fieldsറിയാദ്: വിദ്യാഭ്യാസ, വൈജ്ഞാനിക രംഗത്ത് 15 വർഷം പൂർത്തിയാക്കിയ അലിഫ് ഇൻറർനാഷനൽ സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് ഐ.എസ്.ഒ അംഗീകാരം.
അക്കാദമിക് രംഗത്തെ ഗുണനിലവാരം, വിദ്യാർഥികളിലെ ക്രിയാത്മകത വളർത്തിയെടുക്കുന്ന വൈവിധ്യമാർന്ന ആക്ടിവിറ്റികൾ, ഫലപ്രദമായ പഠനാനുഭവം വിഭാവനം ചെയ്യുന്ന ക്ലാസ് മുറികൾ, സർഗശേഷിയെ പരിപോഷിപ്പിക്കുന്ന കലാപരിപാടികൾ, സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ മുൻനിർത്തിയാണ് അലിഫ് സ്കൂൾ ഈ നേട്ടം കൈവരിച്ചതെന്ന് മാനേജ്മെന്റ് അറിയിച്ചു. 2009 ലാണ് അലിഫ് സ്കൂളിന്റെ തുടക്കം. 2019ൽ കോഴിക്കോട് അലിഫ് ഗ്ലോബൽ റസിഡൻഷ്യൽ സ്കൂളും രാജ്യാന്തര വിദ്യാർഥികൾക്ക് വേണ്ടിയുള്ള അലിഫ് വെർച്വൽ സ്കൂളുമായി അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് വളർച്ചയുടെ വഴിയിൽ മുന്നോട്ടുപോകുന്നു.
ISO 9001: 2015 നേട്ടം കൈവരിക്കുന്നതിൽ പങ്കുവഹിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചെയർമാൻ അലി അബ്ദുറഹ്മാൻ, സി.ഇ.ഒ ലുഖ്മാൻ അഹ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

