കൊണ്ടോട്ടി മഹോത്സവം സംഘടിപ്പിച്ചു
text_fields'കൊണ്ടോട്ടി മഹോത്സവം' ടി.വി ഇബ്രാഹിം എം.എൽ.എ
ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: കൊണ്ടോട്ടിയൻസ് @ദമ്മാം രണ്ടാം വാർഷികത്തോടനുബന്ധിച്ച് 'കൊണ്ടോട്ടി മഹോത്സവം' വൈദ്യർ നൈറ്റ് ദമ്മാം ഫൈസലിയയിലെ യൗമ് അൽ മീക്ക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. 'കൊണ്ടോട്ടി ചരിത്രവും സംസ്കാരവും' എന്ന വിഷയത്തിൽ സെമിനാറോട് കൂടിയാണ് പരിപാടികൾക്ക് തുടക്കം. ഓർഗനൈസിങ് സെക്രട്ടറി ഷമീർ കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു. കൊണ്ടോട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടിയുടെ ചരിത്ര പശ്ചാത്തലം, സാംസ്കാരിക വൈവിധ്യങ്ങൾ, മതസൗഹാർദ നിലപാടുകൾ തുടങ്ങിയവയെ കുറിച്ച് അഷ്റഫ് മടാൻ വിശദീകരിച്ചു. സലിം പടിഞ്ഞാറ്റുമുറി സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം മൊയ്തീൻകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉപദേശക സമിതി അംഗം ഇ.എം മുഹമ്മദുകുട്ടി നന്ദി പറഞ്ഞു. ഫൈസൽ കൊണ്ടോട്ടി അവതരിപ്പിച്ച തീം വിഡിയോ സദസ്സിനെ ഗൃഹാതുര ഓർമകളിലേക്ക് കൊണ്ടുപോയി. കൺവീനർ സിദ്ദീഖ് ആനപ്ര തീം വിഡിയോയേക്കുറിച്ച് വിവരിച്ചു.
സാംസ്കാരിക സമ്മേളനം കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാനായ അഹമ്മദ് പുളിക്കലിനെ എം.എൽ.എ ആദരിച്ചു. മുഖ്യാതിഥി ടി.വി ഇബ്രാഹിമിന് പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂരും അഷ്റഫ് മടാന് ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടിയും ഉപഹാരം നൽകി.
ബിസിനസ് രംഗത്തെ പ്രമുഖരായ ശ്രീരാജ് ചെറുക്കാട്ട്, സുൽഫി (ഖാലിദ് സാദ്) വൈദ്യർ നൈറ്റ് പരിപാടിയുമായി സഹകരിച്ച എ.എം.ഇ കമ്പനിയുടെ മാനേജിങ് ഡയറക്ടർ വിപിൻ ദാസ് ചെട്ടിയത്ത്, കാലിക്കറ്റ് റസ്റ്റാറന്റ് മാനേജർ ഷമീം കാരാട്ട് തുടങ്ങിയവരെ ഉപഹാരം നൽകി ആദരിച്ചു. മുതിർന്ന അംഗങ്ങളായ ഹുസൈൻ പഴേരി, ഹംസ അത്തിക്കാവിൽ എന്നിവരെ എം.എൽ.എ പൊന്നാട അണിയിച്ചാദരിച്ചു. വിദേശ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ കൂട്ടായ്മയിലെ അംഗം റാബിയ റൂബി, സി.ബി.എസ്.ഇ അത്ലറ്റിക്കിൽ മികച്ച പ്രകടനം കാഴ്ചവച്ച റൈദ അജ്മൽ, ബ്ലോഗർ താഹിർ വല്ലപ്പുഴ, മീഡിയ കോഡിനേറ്റർ അനീസ് കോട്ടപ്പുറം തുടങ്ങിയവരെയും ഉപഹാരം നൽകി ആദരിച്ചു. കെ.കെ ഫാറൂഖ്, സിദ്ദിഖ് പാണ്ടികശാല, ഇ.കെ സലിം, കെ.എം ബഷീർ, അസൈനാർ കളത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു. ചെയർമാൻ അബ്ദുൽ ഹമീദ് ചേനങ്ങാടൻ സ്വാഗതവും ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
സുറുമി വയനാട് നയിച്ച സംഗീത വിരുന്നിൽ ഫഹദ് ബക്കർ, ഷുഐബ് മരക്കാർ, കരീം മാവൂർ, ഫൈസൽ എടക്കോട്ട് എന്നിവർ ഗാനങ്ങളാലപിച്ചു. നഹീദ് സബ്റി അവതാരകയായി.മുസ്തഫ പള്ളിക്കൽ ബസാർ, പി.ഇ അബ്ദുൽ നാസർ, സഹീർ മജ്ദാൽ, സൈനുദീൻ വലിയപറമ്പ്, ശിഹാബ് കൊട്ടുക്കര, സമദ് സൽക്കാര, ബാവ പറമ്പാടൻ, അസ്ലം കരിപ്പൂർ, അബ്ദുൽ ഷുക്കൂർ, നിയാസ് ബിനു, ഷമീർ ജുബൈൽ, ബന്ന, ഇസ്മായിൽ, ജുസൈർ, നംഷീദ ഷമീർ, ആസിഫ ടീച്ചർ, ബുഷ്റ റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രഡിഡന്റ് റിയാസ് മരക്കാട്ടുതൊടിക നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

