Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫിഫ അണ്ടർ 17 ലോകകപ്പ്...

ഫിഫ അണ്ടർ 17 ലോകകപ്പ് ടിക്കറ്റ് വിൽപന ആരംഭിച്ചു

text_fields
bookmark_border
ഫിഫ അണ്ടർ 17 ലോകകപ്പ് ടിക്കറ്റ് വിൽപന ആരംഭിച്ചു
cancel
Listen to this Article

​ദോഹ: അടുത്ത മാസം ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഡേ പാസ് രൂപത്തിലായിരിക്കും ടിക്കറ്റുകൾ ലഭിക്കുക. ഒരു ഡേ പാസിന് 20 ഖത്തർ റിയാലാണ് വില. ഡേ പാസിലൂടെ ആരാധകർക്ക് ഒരു ദിവസം ഒന്നിലധികം മത്സരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന നിരവധി കായിക, വിനോദ പരിപാടികളും ആസ്വദിക്കാൻ സാധിക്കും.

വിസ കാർഡ് ഉടമകൾക്ക് ടിക്കറ്റുകൾ www.roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. പൊതുവിലുള്ള ടിക്കറ്റ് വിൽപന ഒക്ടോബർ ഏഴിന് ദോഹ സമയം രാവിലെ എട്ടു മുതൽ ആരംഭിക്കും. നവംബർ മൂന്നു മുതൽ 27 വരെയാണ് ദോഹയിലെ ആസ്പയർ സോൺ സ്റ്റേഡിയങ്ങളിലാണ് അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ നടക്കുക. ദിവസേന എട്ട് മത്സരങ്ങൾ ഉൾപ്പെടെ ആകെ 104 മത്സരങ്ങൾ അരങ്ങേറും.

പ്രധാന ടീമുകൾ എറ്റുമുട്ടുന്ന മത്സരങ്ങളിൽ പ്രൈം പാസിലൂടെ സീറ്റുകൾ റിസർവ് ചെയ്യാം. ഖത്തർ ടീമിന്റെ ആരാധകർക്കായി 'ഫോളോ മൈ ടീം' ടിക്കറ്റും ലഭ്യമാണ്. ലോകകപ്പിന്റെ ഫൈനൽ നവംബർ 27 ന് വൈകീട്ട് ഏഴു മണിക്ക് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് നടക്കുക. ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾ രണ്ട് വിഭാഗങ്ങളിലായി ലഭ്യമാണ്, വില 15 റിയാൽ മുതൽ. ഖത്തർ ആതിഥേയത്വം വഹിക്കുന്ന തുടർച്ചയായ അഞ്ച് പതിപ്പുകളിൽ ആദ്യത്തേ ഫിഫ അണ്ടർ 17 ലോകകപ്പാണ് ഈ വർഷം നടക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ഫിഫ ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ട്.

Show Full Article
TAGS:FIFA U-17 World Cup ticket sales gulf news 
News Summary - FIFA U-17 World Cup ticket sales begin
Next Story