നിക്ഷേപം സുരക്ഷിതമാക്കാം; കെണിയിൽ വീഴരുത്
text_fieldsമസ്കത്ത്: അനധികൃത പ്ലാറ്റ്ഫോമുകൾക്കും കമ്പനികൾക്കുമെതിരെ നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (എഫ്.എസ്.എ) നിക്ഷേപകരെ സംരക്ഷിക്കുന്നതിനും സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനുമായി അംഗീകാരമുള്ള കമ്പനികളുടെയും അംഗീകാരമില്ലാത്തവയുടെയും ലിസ്റ്റ് പുറത്തുവിട്ടാണ് എഫ്.എസ്.എ മുന്നറിയിപ്പ് നൽകിയത്. വെബ്സൈറ്റുകളും സോഷ്യൽ മീഡിയയും ഉൾപ്പെടെയുള്ള ഓൺലൈൻ ചാനലുകൾ വഴി സെക്യൂരിറ്റികളിൽ നിക്ഷേപ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന അനധികൃത പ്ലാറ്റ് ഫോമുകളുമായോ കമ്പനികളുമായോ ഇടപെടുന്നത് ഒഴിവാക്കാൻ ഒമാനിലെ പൗരന്മാരോടും താമസക്കാരോടും നിക്ഷേപകരോടും അഭ്യർഥിച്ചു.
ലൈസൻസുള്ള പ്ലാറ്റ്ഫോമുകളെയും കമ്പനികളെയും അനുകരിക്കുന്ന അനധികൃത സ്ഥാപനങ്ങളെക്കുറിച്ചുള്ള സമീപകാല നിരീക്ഷണങ്ങളെ തുടർന്നാണ് ഈ മുന്നറിയിപ്പ്. ഗൾഫ് മേഖലയിലെ മൂലധന വിപണികളിൽ മേൽനോട്ട അധികാരമുള്ള സാമ്പത്തിക നിയന്ത്രണ സ്ഥാപനമാണെന്ന് വ്യാജമായി അവകാശപ്പെടുന്ന ഒരു വിദേശ സ്ഥാപനം, www.financialgcc.com എന്ന വെബ്സൈറ്റ് വഴി പ്രവർത്തിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
എല്ലാ നിക്ഷേപകരും തങ്ങൾ ഇടപാട് നടത്തുന്ന സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ ഈ മേഖലയുടെ മേൽനോട്ടം വഹിക്കുന്ന റെഗുലേറ്ററി അതോറിറ്റി, അതായത് ഒമാൻ ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി അംഗീകാരമുണ്ടെന്ന് ഉറപ്പാക്കാൻ എഫ്.എസ്.എ ഓർമിപ്പിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നൽകുന്ന വാണിജ്യ രജിസ്ട്രേഷൻ ഈ പ്രവർത്തനം നടത്തുന്നതിനുള്ള ലൈസൻസ് അല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

