കണ്ണൂരിലെ യാത്രക്കാരോട് എന്തിനാണ് ഈ അവഗണന
text_fieldsനളിനാക്ഷൻ ഒളവറ
(ഗ്ലോബൽ കോർഡിനേറ്റർ
ആക്ഷൻ കൗൺസിൽ)
കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് നിർത്തലാക്കുകയാണ്.
വലിയ സ്വപ്നമായിരുന്ന കണ്ണൂർ വിമാനത്താവളം പ്രാവർത്തികമായതോടെ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്ന പ്രവാസികൾക്ക് വിമാനത്താവളം ഇന്നും ഒരു ശാപമായി തുടരുന്നു. പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാൻ ഏറെ അർഹത ഉണ്ടായിട്ടും കണ്ണൂർ എയർപോർട്ടിനെ തഴയുന്നു.
വിദേശ ഫ്ലൈറ്റുകൾ ഇറങ്ങുന്നതിന് പോയിന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിന് വേണ്ടി രണ്ടു വർഷമായി കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ സമരം നടത്തി വരികയാണ്. പുതിയ സാഹചര്യത്തിൽ സമരപരിപാടികൾ ശക്തമാക്കും. നിർത്തിവെച്ച എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ പുനഃസ്ഥാപിക്കുകയോ, മറ്റ് എയർലൈൻസുകളുടെ സർവീസുകൾ ആരംഭിക്കുകയോ വേണം.
നിരന്തര ആവശ്യത്തെ തുടർന്ന് വ്യോമയാന വകുപ്പിലെ ഉദ്യോഗസ്ഥർ ഈയിടെ കണ്ണൂർ എയർപോർട്ട് സന്ദർശിച്ചിരുന്നു. അടുത്ത വർഷത്തോടെ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ പദവി ലഭിക്കുകയും വിദേശ എയർലൈൻസുകളും ഫ്ലൈറ്റുകളും കണ്ണൂരിലേക്ക് സർവിസ് ആരംഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആക്ഷൻ കൗൺസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

