അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ അഗ്നിരക്ഷാ സേന പരിശോധന
text_fieldsകുവൈത്ത് സിറ്റി: അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ കുവൈത്ത് അഗ്നിരക്ഷാ സേന പരിശോധന.
അഗ്നി സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തതിനെ തുടർന്ന് 33 സ്ഥാപനങ്ങൾ പൂട്ടിച്ചു. 109 സ്ഥാപനങ്ങൾക്ക് നോട്ടീസും 13 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ മുന്നറിയിപ്പുകളും നൽകിയതായും ഫയർഫോഴ്സ് അറിയിച്ചു.
സിവിൽ പ്രൊട്ടക്ഷൻ ആക്ടിങ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ജനറൽ ഒമർ ബൗറെസ്ലിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. രാജ്യത്തെ വിവിധ മേഖലകളിൽ ഇത്തരം പരിശോധനകൾ തുടരുമെന്നും, ബിസിനസ് ഉടമകളും സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. താമസക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നും ബൗറെസ്ലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

