എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം അപലപനീയം -പി.സി.എഫ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നിർത്തലാക്കാനുള്ള തീരുമാനം പ്രവാസി മലയാളികൾക്ക് വലിയ തിരിച്ചടിയാണെന്ന് പി.സി.എഫ്. കുവൈത്തിൽ നിന്ന് ആയിരക്കണക്കിന് മലയാളികൾ ഉപയോഗപ്പെടുത്തുന്ന സർവീസുകൾ ആണിത്. ഈ സർവീസുകൾ നിർത്തലാക്കുന്നത് പ്രവാസികളുടെ സമയം, സാമ്പത്തിക ബാധ്യത, കുടുംബ ബന്ധങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കും.
പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമായിരുന്ന സർവീസുകൾ റദ്ദാക്കിയത് അംഗീകരിക്കാനാവാത്തതാണ്. കേരള സർക്കാറും കേന്ദ്ര സർക്കാറും അടിയന്തരമായി ഇടപെട്ട് കണ്ണൂർ, കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും പി.സി.എഫ് കുവൈത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

