മധുരമലയാളം ‘ഗൾഫ് മാധ്യമ’ത്തിലൂടെ
text_fieldsകെ.ടി. സലിം
(കാൻസർ കെയർ ഗ്രൂപ് ജനറൽ
സെക്രട്ടറി )
കഴിഞ്ഞ രണ്ടരപതിറ്റാണ്ടിലേറെയായി തുടർച്ചയായി ബഹ്റൈനിലെ മലയാളി പ്രവാസികളെ മലയാളം വായിപ്പിക്കുന്ന പത്രമാണ് ‘ഗൾഫ് മാധ്യമം’. വിശ്വാസ്യമാർന്ന വാർത്തയും കൗതുകമുള്ള വിശേഷങ്ങളുമായി പ്രവാസികൾക്കൊപ്പം അന്നും ഇന്നും സഞ്ചരിക്കുന്നു എന്നതാണ് ആ പത്രത്തിന്റെ പ്രത്യേകത. പ്രവാസത്തിൽ മലയാള വായന ദിനേന നിലനിർത്തുന്നതിൽ ‘ഗൾഫ് മാധ്യമ’ത്തിന് നല്ലൊരു പങ്കുണ്ട്.
സോഷ്യൽ മീഡിയ, ഓൺലൈൻ പത്രങ്ങൾ ഒക്കെയുണ്ടെങ്കിലും ഗൾഫിലെ ഏക പ്രിന്റഡ് പത്രമായി ദിവസവും വീട്ടുപടിക്കലെത്തുന്ന ‘ഗൾഫ് മാധ്യമം’ സർക്കുലേഷൻ വ്യാപിപ്പിക്കുന്ന ഈ അവസരത്തിൽ ഇനിയും കൂടുതൽ വായനക്കരെ കണ്ടെത്താനാവട്ടെയെന്ന് ആശംസിക്കുകയും അതിനായി സഹകരണം ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്യട്ടെ.
ബഹ്റൈനിൽ ഗൾഫ് മാധ്യമത്തിന്റെ വരിക്കാരനായും, നാട്ടിൽ സജീവമായി പ്രവർത്തിക്കുന്നൊരു ഗ്രന്ഥശാലയിൽ ‘മാധ്യമം പത്രം’ ഏറെക്കാലമായി എത്തിച്ചുകൊണ്ടും സർക്കുലേഷൻ പ്രചാരണത്തിൽ ഒപ്പമുണ്ടെന്ന് സൂചിപ്പിക്കട്ടെ. വാർത്തകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുകയും, വേർതിരിവുകൾ ഇല്ലാതെ എല്ലാ വിഭാഗക്കാരേയും പരിഗണിക്കുന്നതുമായ രീതി നിലനിർത്തുന്നതാണ് ‘മാധ്യമ’ത്തിന്റെ വളർച്ചയുടെ അടിസ്ഥാനം. ഗൾഫ് മലയാളികൾ വാർത്തകൾക്ക് ഏറ്റവുമധികം ആശ്രയിക്കുന്ന പത്രമെന്ന നിലക്കും, വായന മറ്റേതിനേക്കാളും പ്രാധാന്യമേറിയതാണെന്ന തിരിച്ചറിവുള്ളതിനാലും മലയാളികളുടെ പിന്തുണ ഗൾഫ് മാധ്യമത്തിന് എന്നുമുണ്ടാകുമെന്ന് തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

