കെ.സി.എ ‘ഓണം പൊന്നോണം 2025’ ഗ്രാൻഡ് ഫിനാലെ
text_fieldsകെ.സി.എ ‘ഓണം പൊന്നോണം 2025’ ഗ്രാൻഡ് ഫിനാലെയിൽ നിന്ന്
മനാമ: ഒരു മാസത്തോളം നീണ്ട കെ.സി.എ ബി.എഫ.സി ഓണം പൊന്നോണം 2025 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ കെ.സി.എ അങ്കണത്തിൽ നടന്നു. ബി.എഫ്.സി സെയിൽസ് ഹെഡ് അനുജ് ഗോവിൽ മുഖ്യാതിഥിയായി.
മാർക്കറ്റിങ് ഹെഡ് അരുൺ വിശ്വനാഥൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ്, ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ബഹ്റൈനിലെ ഔദ്യോഗികജീവിതം താൽക്കാലികമായി അവസാനിച്ചുപോകുന്ന അരുൺ വിശ്വനാഥിന് കെ.സി.എ ഹൃദ്യമായ യാത്രയയപ്പ് നൽകി.
ഓണാഘോഷ കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി ആശംസ നേർന്നു. വിവിധ ഓണ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. അതത് മത്സരങ്ങളിലെ കൺവീനർമാരെ മെമന്റോ നൽകി ആദരിച്ചു. ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ചു നടത്തിയ ഓണപ്പാട്ട് മത്സരത്തിൽ പ്രതിഭ സ്വരലയ എ ടീം ഒന്നാം സ്ഥാനവും കെ.സി.എ സ്വരലയ സീനിയർസ് ടീം രണ്ടാം സ്ഥാനവും സർഗസംഗീതം ടീം മൂന്നാം സ്ഥാനവും നേടി.
വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു. കെ.സി.എ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ ആകർഷകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

