ഐ.സി.എഫ് സൽമാബാദ് മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് സൽമാബാദ് റീജൻ മീലാദ് ഫെസ്റ്റ് സമാപന
സംഗമത്തിൽ അബ്ദു റഹീം സഖാഫി വരവൂർ സംസാരിക്കുന്നു
മനാമ: തിരുവസന്തം 1500 ശീർഷകത്തിൽ നടന്നുവരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് സൽമാബാദ് റീജൻ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ഹാഷിം മുസ്ലിയാരുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ ഉദ്ലാടനംചെയ്തു. ഖമീസ് അൽ മാജിദ് സ്കൂളിൽ നടന്ന ഫെസ്റ്റിൽ സൽമാബാദ് മജ്മഉത്തഅ്ലീമിൽ ഖുർആൻ മദ്റസ വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.
സമാപന സംഗമത്തിൽ പ്രമുഖ അറബി പണ്ഡിതൻ ശൈഖ് ദർവീശ് മുൻളിർ മുഖ്യാതിഥിയായിരുന്നു. അബ്ദു റഹീം സഖാഫി വരവൂർ സന്ദേശ പ്രഭാഷണം നടത്തി. മൻസൂർ അഹ്സനി വടകര, ഹംസ ഖാലിദ് സഖാഫി, ശഫീഖ് മുസ്ലിയാർ വെള്ളൂർ, സഹീർ ഫാളിലി എന്നിവർ സംസാരിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് അമീറലി ആലുവ, യൂനുസ് മുടിക്കൽ, ഷാജഹാൻ കൂരിക്കുഴി, അഷ്റഫ് കോട്ടക്കൽ, ലത്തീഫ് കാസർകോട്, സിദ്ദീഖ് ബാംഗ്ലൂർ, അബ്ദുൽ ഖാദർ കെ.ബി എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു. ഫൈസൽ ചെറുവണ്ണൂർ, അഷ്ഫാഖ് മണിയൂർ, ഇസ്ഹാഖ് വലപ്പാട്, മൻസൂർ ചെമ്പ്ര, ഷൗക്കത്ത്, സുലൈമാൻ വെള്ളറക്കാട്, സിദ്ദീഖ്, ഫസൽ, ശിഹാബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

