കലാത്തിയാ റോസിയോപിക്ട കൊറോണ
text_fieldsമനോഹരണമായ ഇലകളോട് കൂടിയ ചെടികളാണ് കലാത്തിയ. ഇതിന് ഒരുപാട് വകഭേദങ്ങളുണ്ട്. കലാത്തിയാ പ്രയർ പ്ലാന്‍റ് എന്നും അറിയപ്പെടും. ഇതിന്‍റെ ഇലകളിലുള്ള കിരീടം പോലെയുള്ള രൂപം കൊണ്ടാണ് ഇതിനെ കലാത്തിയ കൊറോണ എന്ന് അറിയപ്പെടുന്നത്. കൊറോണ എന്നത് ലാറ്റിൻ പദമാണ് അതിന്‍റെ അർത്ഥം കിരീടം എന്നാണ്.
വീതിയുള്ള ഇലകളാണ് ഇതിനുള്ളത്. സിൽവർ കളറും കടുത്ത പച്ച കളറും ചേർന്നതാണ് ഇലയുടെ നിറം. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത സ്ഥലത്ത് വേണം ഇതിനെ വളർത്താൻ. നേരിട്ട് സൂര്യപ്രകാശം അടിച്ചാൽ ഇലകൾ പൊള്ളിപ്പോകും. എന്നും വെള്ളം ആവശ്യമാണ്. വെള്ളം കിട്ടിയില്ലെങ്കിൽ ഈ ചെടികൾ പെട്ടെന്ന് തന്നെ വാടിപ്പോകും. അധികം വെള്ളം ആയാൽ ചീഞ്ഞുപോകുകയും ചെയ്യും.
ഗാർഡൻ സോയിൽ, ചാണകപ്പൊടി കൊക്കോ പീറ്റ്, പെരിലൈറ്റ് എന്നിവ യോജിപ്പിച്ച് നമുക്ക് പോട്ടി മിക്സ് തയ്യാറാക്കാം ലിക്വിഡ് ഫെർട്ടിലൈസറും ഉപയോഗിക്കാം. അധികം വളർന്നു കഴിഞ്ഞാൽ നമുക്ക് ഇതിനെ റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ട് ചെയ്യുമ്പോൾ നമുക്ക് ഇതിന്‍റെ തൈകൾ വേർതിരിച്ച് വേറെ ചെടികൾ ആയിട്ട് വളർത്തിയെടുക്കാം ഇതിനെ വേർതിരിക്കുമ്പോൾ വേരുകൾ ഉണ്ടായിരിക്കണം. കുറച്ച് ഇലയമുണ്ടായിരിക്കണം.

