അഗലോണിമ യെല്ലോ മജസ്റ്റിക്
text_fieldsഅഗലോണിമ ചെടികൾ എല്ലാവർക്കും ഏറെ പ്രിയമുള്ളതാണ്. ഇതിന്റെ പലതരം വകഭേദങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഹൈബ്രിഡ് വെറൈറ്റികൾക്കാണ് ഏറെ പ്രിയം. പൂക്കളെക്കാൾ ഭംഗിയുള്ള ഇലകൾ ഉള്ള അഗലോണിമ ചെടികൾക്കാണ് ഇപ്പോൾ ഏറെ പ്രിയം. നമ്മുടെ പൂന്തോട്ടങ്ങളെ മനോഹരമാക്കുന്നത് പൂക്കൾ ഉള്ള ചെടികളാണ്. പൂക്കൾ കുറച്ചുനാൾ കഴിയുമ്പോൾ കൊഴിഞ്ഞുപോകും. എന്നാൽ ഇലകൾക്ക് അങ്ങനെ ഒരു പ്രശ്നമില്ല അവ എക്കാലവും നിലനിൽക്കുന്നവയാണ്. ഇതിനെ ചൈനീസ് ഏവർ ഗ്രീൻ എന്നും പറയാറുണ്ട്. അഗലോണിമയുടെ ഒരു പുതിയ വെറൈറ്റി ആണ് അറ്റോണിമ യെല്ലോ മജസ്റ്റിക്. ഇതിൻറെ വൈബ്രന്റ് യെല്ലോ ആൻഡ് ഗ്രീൻ നിറത്തിലുള്ള ഇലകൾ വളരെ ആകർഷണീയമാണ്.
പരിചരണവും കുറച്ചു മതി. നമുക്ക് ഇതിനെ ഇൻഡോർ ആയിട്ടും ഔട്ട്ഡോർ ആയിട്ടും വെക്കാം. ഔട്ട്ഡോർ ആയിട്ട് വെക്കുമ്പോൾ അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വെക്കണം. ഇളംവേലിൽ കിട്ടുന്ന സ്ഥലത്ത്. ഇത് നമുക്ക് ഒരു എയർ പ്യൂരിഫയർ കൂടിയാണ്. അതുകൊണ്ടുതന്നെ ഇൻഡോർ ആയിട്ട് വെക്കാനും നല്ലതാണ്. നല്ല ട്രെയിനേജ് ഉള്ള ചെട്ടി നോക്കി എടുത്തിട്ട് നമുക്ക് പോട്ടി മിക്സ് തയ്യാറാക്കാം. ചകിരിച്ചോറ് ഗാർഡൻ സോയിൽ പെരി ലൈറ്റ് എന്നിവ മിക്സ് ചെയ്ത് നമുക്ക് പോട്ടി മിക്സ് തയ്യാറാക്കാം. പോട്ടി മിക്സിൽ ഫംഗസ് ഒന്നും ബാധിക്കാതിരിക്കാൻ സാഫും കൂടി മിക്സ് ചെയ്യാം.
വെള്ളം മണ്ണിൻറെ നനവ് അനുസരിച്ച് ഒഴിച്ച് കൊടുത്താൽ മതി. ഈ ചെടികൾ അധികം പൊക്കം വയ്ക്കുകയാണെങ്കിൽ അതിന്റെ തണ്ട് കുറച്ച് മുറിച്ചുമാറ്റി അടുത്ത ചെടി കിളിപ്പിച്ചെടുക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് മുറിച്ചു കഴിഞ്ഞാൽ ആ രണ്ട് അറ്റത്തും ഏത് പ്ലാന്റിൽ നിന്നാണോ മുറിച്ചത് ആ പ്ലാന്റിലും മുറിച്ചുമാറ്റിയ ആ ചെടിയുടെ തണ്ടിലും സാഫ് പുരട്ടണം. പൂക്കൾ ഇല്ലെങ്കിലും ഗാർഡൻ മനോഹരമാക്കാൻ പറ്റിയ ചെടികളിൽ ഒന്നാണ് ഈ അഗലോണിമ.

