ധനുഷിന്‍റെ 'ഇഡ്‌ലി കടൈ' ആദ്യ ദിനം നേടിയത്
text_fieldsധനുഷ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ഇഡ്‌ലി കടൈ'. ധനുഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം ബോക്സ് ഓഫിസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെച്ചതെന്നാണ് റിപ്പോർട്ട്. 'ഇഡ്‌ലി കടൈ' ആദ്യ ദിനം ഏകദേശം 12.75 കോടി രൂപ കലക്ഷൻ നേടി. ഇതിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നാണ് ലഭിച്ചത്. തമിഴ്നാട്ടിൽ നിന്ന് മാത്രം 10.75 കോടി രൂപയാണ് ചിത്രം നേടിയത്. സിനിമയുടെ കഥ മികച്ചു നിൽക്കുന്നുവെന്നും സെക്കൻഡ് ഹാഫ് മികച്ചതാണെന്നുമാണ് റിപ്പോർട്ട്.
റിലീസ് ദിവസം അവധിയായത് ചിത്രത്തിന് ഗുണം ചെയ്തു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ചിത്രത്തിന് മുൻകൂർ ബുക്കിങ് കുറവായിരുന്നു. ഇന്നും അവധി ദിനമായത് സിനിമക്ക് ഗുണം ചെയ്തേക്കും. എന്നാൽ കാന്താര: ചാപ്റ്റർ 1 റിലീസായത് ഇഡ്‌ലി കടൈയുടെ കളക്ഷനെ ബാധിക്കാൻ സാധ്യതയുണ്ട്. ചിത്രം 40 കോടിയിൽ അധികം കലക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ആദ്യ ദിവസം 25 ലക്ഷമാണ് ഇഡ്‌ലി കടൈ നേടിയത്. കർണാടകയിൽ നിന്ന് ചിത്രം 1.2 കോടി രൂപ നേടി.
ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. വാത്തി, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്കും വരാനിരിക്കുന്ന 'നിലാവുക്ക് എൻ മേൽ എന്നടി കൊബം' എന്ന ചിത്രത്തിനും ശേഷം സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ ധനുഷിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഇഡ്‌ലി കടൈ'. ഇഡ്‌ലി കടൈയുടെ ഛായാഗ്രഹണം കിരൺ കൗശിക്, എഡിറ്റിങ് പ്രസന്ന ജി.കെ, പ്രൊഡക്ഷൻ ഡിസൈൻ ജാക്കി എന്നിവരാണ് നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

