ഗായകൻ സുബിൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത; ആരോപണവുമായി ഭാര്യ
text_fieldsസുബിൻ ഗാർഗ്
ഗുവാഹട്ടി: പ്രമുഖ ഗായകൻ സുബിൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ഭാര്യ ഗരിമ രംഗത്തെത്തി. സുബിൻ നടത്തിയ കപ്പൽ യാത്രയെപ്പറ്റി തന്നോട് പറഞ്ഞിട്ടില്ലെന്നും കപ്പലിൽ ഉണ്ടായിരുന്നവരെ സംശയിക്കുന്നതായും ഗരിമ മാധ്യമങ്ങളോട് പറഞ്ഞു.
52 വയസ്സുള്ള അസമീസ് ഗായകൻ സുബിൻ ഗാർഗ് സെപ്റ്റംബർ 19നാണ് സ്കൂബാ ഡൈവിങിനിടെ അപകടത്തിൽ മരിച്ചത്. തുടർന്ന് സിങ്കപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് മ്യൂസിക് ഫെസ്റ്റിൻറെ സംഘാടകൻ ശ്യാംകനു മഹന്തയെയും മാനേജർ സിദ്ധാർഥ് ശർമയെയും അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിദ്ധാർഥ് ശർമ, ഗായക സംഘത്തിലുള്ള ശേഖർ ജ്യോതി ഗ്വാസ്വാമി, ശ്യാംകനു മഹന്ത എന്നിവർക്കെതിരെ നിരവധി എഫ്.ഐ.ആറുകളാണ് കേസിനോടനുബന്ധിച്ച് ചുമത്തിയിട്ടുള്ളത്.
14 ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ക്രൈം ബ്രാഞ്ചിന് മുമ്പിൽ ഹാജരാകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറസ്റ്റിലായവരോട് ആവിശ്യപ്പെട്ടിട്ടുണ്ട്. സുബിൻറെ മരണത്തിൽ സിങ്കപ്പൂരിൽ നിന്ന് അടിയന്തിര നിയമ സഹായം ലഭിക്കാൻ അസം ഗവൺമെൻറ് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിച്ചിരുന്നു.
ഗുരുഗ്രമിൽ നിന്നും പിടിയിലായ മാനേജർ സിദ്ധാർഥ് ശർമയിൽ നിന്ന് ഗായകൻ സുബിൻ ഗാർഗിന്റെ മൊബൈൽഫോൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽഫോൺ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടയിൽ അസം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ടുപേർ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സിംഗപ്പൂരിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

