അൽജാമിഅ അൽഇസ്ലാമിയ പരീക്ഷഫലം പ്രഖ്യാപിച്ചു
text_fieldsശാന്തപുരം: അല്‍ജാമിഅ അൽഇസ്ലാമിയ ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് ആൻഡ് ട്രാന്‍സ്ലേഷനു കീഴിലുള്ള പി.ജി ഡിപ്ലോമ കോഴ്സിന്റെ 2024-2025 ബാച്ച് പരീക്ഷഫലം പ്രഖ്യാപിച്ചു. പി. ജസ്ന ഒന്നാം റാങ്ക് കരസ്ഥമാക്കി. റാഷിദ് മുശ്താഖ് രണ്ടാം റാങ്കും പി. ലിയാന മൂന്നാം റാങ്കും നേടി. ഫലം അൽജാമിഅ വെബ്സൈറ്റിൽ (www.aljamia.net)ൽ ലഭ്യമാണെന്ന് ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് ആൻഡ് ട്രാന്സ്ലേഷൻ പ്രിൻസിപ്പൽ അറിയിച്ചു. ഇതുസംബന്ധിച്ച അന്വേഷണങ്ങൾക്ക് പി.ജി കോഓഡിനേറ്ററുമായി (ഫോൺ: 9495809297) ബന്ധപ്പെടുക.
2024-2025 ബാച്ച് പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽതന്നെ ബാച്ചിലെ മുഴുവൻ പേരും വിദേശങ്ങളിലടക്കമുള്ള സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചത് അൽജാമിഅ ട്രാൻസ്ലേഷൻ കോഴ്സിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കിയാണ് പി.ജി ഡിപ്ലോമ കോഴ്സ് ഡിസൈന്‍ ചെയ്തത്. സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള കോഴ്സ് അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് മുഖ്യ പ്രാധാന്യം നല്കുന്നു. ഡിഗ്രിയോ തത്തുല്യ യോഗ്യതയോ ഉള്ള, ഇംഗ്ലീഷ്-അറബി ഭാഷകളിൽ സാമാന്യ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അടുത്ത ബാച്ച് പ്രവേശനത്തിന് 2026 ഏപ്രിലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിശദ വിവരങ്ങള്‍ക്ക്: 9495809297, 9495140155
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

