Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഏറ്റവും കൂടുതൽ...

ഏറ്റവും കൂടുതൽ കോടീശ്വരൻമാരുള്ള സംസ്ഥാനം; 1.78 ലക്ഷം സമ്പന്നരുമായി ഇന്ത്യയുടെ സാമ്പത്തിക ഭൂപടത്തിൽ ഒന്നാമതെത്തി മഹാരാഷ്ട്ര

text_fields
bookmark_border
ഏറ്റവും കൂടുതൽ കോടീശ്വരൻമാരുള്ള സംസ്ഥാനം; 1.78 ലക്ഷം സമ്പന്നരുമായി ഇന്ത്യയുടെ സാമ്പത്തിക ഭൂപടത്തിൽ ഒന്നാമതെത്തി മഹാരാഷ്ട്ര
cancel
Listen to this Article

ന്യൂഡൽഹി: ഏറ്റവും കൂടുതൽ കോടീശ്വരൻമാരുള്ള സംസ്ഥാനം എന്ന പദവിയുമായി ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ കുതിക്കുകയാണ് മഹാരാഷ്ട്ര.1,78,600 കോടീശ്വരൻമാരാണ് നിലവിൽ സംസ്ഥാനത്തുള്ളത്. 2021നെ അപേക്ഷിച്ച് 194 ശതമാനം വർധനയാണ് കോടീശ്വരൻമാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 2025ലെ മെഴ്സിഡസ് ബെൻസിന്‍റെ ഹുറൂൺ ഇന്ത്യ വെൽത്ത് റിപ്പോർട്ട് പ്രകാരം 2020-21 കാലഘട്ടം മുതൽ മഹാരാഷ്ട്രയുടെ ജി.ഡി.പി നിരക്കിൽ 55 ശതമാനം വർധനവുണ്ടാക്കിയതിൽ ഈ സമ്പന്നർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. മുംബൈയിൽ മാത്രം 1,42,000 കോടീശ്വരൻമാരാണുള്ളത്.

ഇന്ത്യയിലെ മൊത്തം കണക്കെടുത്താൽ 8.5 കോടിക്കുമുകളിൽ ആസ്തിയുള്ള 8,71,700 ധനികരുണ്ട്. 2021നെ അപേക്ഷിച്ച് 90 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. രാജ്യത്തെ ധനികരുടെ എണ്ണത്തിൽ മികച്ച വർധനവ് ഉണ്ടാകുന്നു എന്നതിന്‍റെ സൂചനയായി ഈ കണക്കുകളെ കാണാം.

രാജ്യത്തെ മൊത്തം സമ്പന്നരിൽ 79 ശതമാനം 10 സംസ്ഥാനങ്ങളിലാണ്. സമ്പത്ത് കുറച്ച് പ്രദേശങ്ങളിൽ മാത്രമായി കേന്ദ്രീകരിക്കുന്നതിന്‍റെ സൂചനയാണിത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഡൽഹിയാണുള്ളത്. 79,800 കോടീശ്വരൻമാരാണ് ഇവിടെയുള്ളത്. മൂന്നാം സ്ഥാനത്ത് 72,600 കോടീശ്വരൻമാരുള്ള തമിഴ്നാടാണ്. 68,800 സമ്പന്നരോടുകൂടി കർണാടകയും, 68,300 സമ്പന്നരോടുകൂടി ഗുജറാത്തും പിന്നാലെയുണ്ട്.

ഉത്തർപ്രദേശാണ് പട്ടികയിൽ ആറാം സ്ഥാനത്തുള്ളത്. 57,700 കോടീശ്വരൻമാരാണ് ഇവിടെയുള്ളത്. പശ്ചിമ ബംഗളിൽ 50,400 പേരും, രാജസ്ഥാനിൽ 33,100 ഉം, ഹരിയാനയിൽ 30,500 സമ്പന്നരുമാണുള്ളത്. മുബൈക്ക് പുറമെ ന്യൂഡൽഹി, ബംഗളൂരു, നഗരങ്ങൾ പട്ടികയിൽ മുൻ നിരയിലുണ്ട്. 10 വർഷത്തിൽ താഴെ 1 മില്യൺ യു.എസ് ഡോളർ ആസ്തിയുള്ള സമ്പന്നരുടെ എണ്ണത്തിൽ 445 ശതമാനം എന്ന നിലയിൽ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ഹുറൂൺ ഇന്ത്യയുടെ ഫൗണ്ടറും മുഖ്യ ഗവേഷകനുമായ അനസ് റഹ്മാൻ പറയുന്നു.

എന്തായാലും ഈ സമ്പന്ന പട്ടിക പ്രതീക്ഷക്കൊപ്പം ഒരു മേഖലയിൽ മാത്രം സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നുവെന്ന ആശങ്കപ്പെടുത്തുന്ന യാഥാർഥ്യവും മുന്നോട്ട് വെക്കുകയാണ്.

Show Full Article
TAGS:Mumbai millionaire Business News India News 
News Summary - first rank indian state in most number of millionaire
Next Story